Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉൽപന്നങ്ങളിൽ സുരക്ഷിതമല്ലാത്ത അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള പരിധിയേക്കാൾ ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകളാണ് അമുൽ പാലിൽ കണ്ടെത്തിയത്

. അമുൽ താസയിലും അമുൽ ഗോൾഡിലും ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമുൽ തൈരിലും സുരക്ഷിത മാനദണ്ഡങ്ങളേക്കാൾ 2,100 മടങ്ങ് കൂടുതൽ കോളിഫോം ബാക്ട‌ീരിയകളും, 60 മടങ്ങ് കൂടുതൽ യീസ്റ്റും പൂപ്പലുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, തങ്ങളുടെ ഉൽപന്നങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഈ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നുമാണ് അമുലിന്റെ ഔദ്യോഗിക വിശദീകരണം.അമുലിന് പുറമെ മദർ ഡയറി, കൺട്രി ഡിലൈറ്റ് എന്നീ ബ്രാൻഡുകളും പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പാലിലെ ബാക്‌ടീരിയകളുടെ ആകെ അളവ് കണക്കാക്കുന്ന ടോട്ടൽ പ്ലേറ്റ് കൗണ്ട് (ടി.പി.സി) പരിശോധനയിലാണ് മദർ ഡയറി പരാജയപ്പെട്ടത്. ‘കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് അടുക്കളയിലേക്ക്’ എന്ന പരസ്യം ഉയർത്തിപ്പിടിച്ച കൺട്രി ഡിലൈറ്റിന്റെ സാമ്പിളുകളിലും നിശ്ചിത അളവിൽ കൂടുതൽ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.പാലുൽപ്പന്നങ്ങൾക്ക് പുറമേ പ്രോട്ടീൻ സപ്ലിമെന്റായി ഉപയോഗിക്കുന്ന ‘എഗ്ഗോസ് ന്യൂട്രീഷൻ’ ഇന്ത്യയുടെ മുട്ടകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. ട്രസ്റ്റിഫൈഡ് നടത്തിയ പരിശോധനയിൽ ഇവരുടെ മുട്ടകളിൽ പല രാജ്യങ്ങളും നിരോധിച്ച അമിനോ ഓക്സസോളിൻ എന്ന രാസവസവിന്റെ സാന്നിധ്യം കണ്ടെത്തി.

ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ദിവസവും ആശ്രയിക്കുന്ന പാലും മുട്ടയും ഇത്തരത്തിൽ ഗുണനിലവാരമില്ലാത്തതാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പാലിലെ ബാക്ടീരിയകളുടെ അളവ് നിശ്ചിത പരിധി കടന്നാൽ അത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി വിപണി ഭരിക്കുന്ന പ്രമുഖ കമ്പനികൾ തന്നെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *