Wayanad

അമ്പലവയല്‍ ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പോലീസ് പിടിയിലായി

അമ്പലവയല്‍ ടൗണില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി ഷാഹുല്‍ ഹമീദും കൂട്ടാളി ആയിഷയുമാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തു.കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ അമ്പലവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്കു മുന്നില്‍ നിന്ന് മോഷണം പോയത്.

സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സിസിടിവി ഭൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അമ്പലവയല്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചിലിനിടെ ഇന്ന് പുലര്‍ച്ചെ മുന്ന് മണിക്കാണ് അമ്പലവയല്‍ ടൗണ്‍ പരിസരത്തുനിന്നു പ്രതികള്‍ പോലീസ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തു.അമ്പലവയല്‍ എസ് ഐ രാംകുമാര്‍, എ എസ്.ഐ സനല്‍, സിപിഒ മാരായ അഖില്‍, കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.