Listen live radio

മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍; താടി കളഞ്ഞ് ‘ജോര്‍ജ്കുട്ടി’യായി !

after post image
0

- Advertisement -

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആരംഭിക്കാനിരിക്കെ പ്രിയതാരം മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായി. ലോക്ഡൗണ്‍ കാലത്തെ താടി വളര്‍ത്തിയ ലുക്കില്‍ നിന്ന് ‘ജോര്‍ജ്കുട്ടി’ ലുക്കിലേക്ക് മാറിയിരിക്കുകയാണ് താരമിപ്പോള്‍. ക്ലീന്‍ ഷേവ് ചെയ്ത ലാലേട്ടന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
താടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ മേക്കോവറും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തു വിട്ടത്. പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജിയുടെ പരസ്യ ചിത്രീകരണത്തിന് എത്തിയപ്പോള്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം 2 നിര്‍മ്മിക്കുന്നത്. ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. ലോക്ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ടു കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണു സിനിമ. രണ്ടാം ഭാ​ഗവും ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ്.

Leave A Reply

Your email address will not be published.