Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു;രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ തടഞ്ഞ് പോലീസിൽ ഏൽപിച്ച് നാട്ടുകാർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച പ്രസവശസ്ത്രക്രിയക്കിടയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. സംഭവം മറച്ചുെവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയിൽ മരിച്ചത്.

അഞ്ചുമാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോൾ സിസേറിയൻ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഉടൻതന്നെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. അരമണിക്കൂറിനുള്ളിൽ സിസേറിയൻ നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടർ അറിയിച്ചു.നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലുള്ളതുകൊണ്ടാണ് മരിച്ചുപോയതെന്നാണ് രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടർ പറഞ്ഞത്. എന്നാൽ, അഞ്ചുമാസമായി സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടും ഈ വിവരം ഡോക്ടർക്കു മനസ്സിലായില്ലേയെന്ന് ഭർത്താവ് വിനിൽ മനോഹർ ചോദിക്കുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കാനിങ് റിപ്പോർട്ടുകൾ കാണിക്കുന്നതിനായാണ് രഞ്ജനയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. എന്നാൽ, ഡോക്ടർ ഉടൻതന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് അനിഷ്ടസംഭവങ്ങളെല്ലാം ഉണ്ടായത്. ഒരുമാസം മുൻപ് ഇതേ ഡോക്ടർ പ്രസവശസ്ത്രക്രിയ നടത്തിയ വിതുര പട്ടൻകുളിച്ചപാറ സ്വദേശിനി ഹസ്നാ ഫാത്തിമയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സംഭവിച്ചത്.

പ്രസവാനന്തര ശസ്ത്രക്രിയക്കിടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവുവന്നതിനാൽ മാസങ്ങളായി ഹസ്നാ ഫാത്തിമ മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥയിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ആദിവാസി യുവതിയായ രഞ്ജനയുടെ കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.എസ്എടി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കാരണങ്ങൾ കണ്ടെത്താനാവൂ. ബിരുദപഠനം കഴിഞ്ഞ് പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു രഞ്ജന. സംഭവത്തെത്തുടർന്ന് രാത്രി വൈകിയും ആശുപത്രിയിലും പരിസരത്തും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ലാത്തിച്ചാർജും നടത്തി.ബുധനാഴ്ച പുലർച്ചെയോടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായും ആരോഗ്യവകുപ്പ് ഡയറക്ടർ മാധ്യമങ്ങളെ അറിയിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *