Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോൺ; നിലപാട് കടുപ്പിച്ച് സർക്കാർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം∙ ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോണ്‍ ചികിത്സയുമായി സര്‍ക്കാര്‍. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, പഞ്ചിങ് അറ്റന്റന്‍സ് സ്റ്റേറ്റ്‌മെന്റ് സഹിതം ഇന്നു തന്നെ ഹാജരാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ചും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍ജറികള്‍ മാറ്റിവച്ചും അക്കാഡമിക് രംഗത്ത് നിര്‍വഹിക്കേണ്ട ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറിയും പണിമുടക്ക് നടത്തുന്നതിനാല്‍ ഈ കാലയളവില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാരില്‍ ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം സമരത്തില്‍ പങ്കെടുക്കുന്നതായ ആരോപണവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണം നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.FAQചോദ്യം: ഡയസ്നോൺ (Dies Non) എന്നത് എന്താണ്?ഉത്തരം: ഡയസ്നോൺ എന്നാൽ സർക്കാർ സേവന ചട്ടപ്രകാരം ജോലിദിനമായി കണക്കാക്കാത്ത ദിവസം എന്നതാണ്. അതായത് അന്ന് ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളവും അലവൻസുകളും ലഭിക്കില്ല.ചോദ്യം: സമരത്തിൽ പങ്കെടുക്കുന്നത് ഡയസ്നോൺ ആയി കണക്കാക്കുമോ?ഉത്തരം: അതെ. കേരള സർവീസ് ചട്ടം പാർട്ട് 1, റൂൾ 14(A) പ്രകാരം സമരത്തിൽ പങ്കെടുക്കാൻ ജോലിക്കു ഹാജരാകാതിരിക്കുന്നത് ഡയസ്നോൺ ആയി കണക്കാക്കും. ആ ദിവസത്തെ ശമ്പളവും അലവൻസുകളും ലഭിക്കില്ല. ആ ദിവസം സർവീസ് ദിനമായി കണക്കാക്കില്ല.ചോദ്യം: സർക്കാർ ഉത്തരവിൽ പറയുന്നത് എന്ത്?ഉത്തരം: 1985 ജനുവരി 21ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം: സമരദിനങ്ങളിലെ ഹാജർ ഓഫിസ്/വകുപ്പ് മേധാവികൾ വിലയിരുത്തണം. അനധികൃത അഭാവം കണ്ടെത്തിയാൽ ചട്ടപ്രകാരം ഡയസ്നോൺ ആയി കണക്കാക്കണം. സാധാരണയായി സമരത്തിനായി ജോലിക്ക് ഹാജരാകാതിരിക്കുന്നതു അൺഓതറൈസ്ഡ് ആബ്സെൻസ് ആയി കണക്കാക്കും. അതിനാൽ അത് അവധി അപേക്ഷ നൽകിയാലും അത് അംഗീകരിക്കപ്പെടില്ല. സമരത്തിന്റെ ഭാഗമായി മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം. മറ്റുള്ളവരുടെ ജോലി തടസപ്പെടുത്തിയാൽ അച്ചടക്ക നടപടിക്കു വിധേയമായി സസ്പെൻഷനു വിധേയനാകേണ്ടി വരും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *