Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

നടപ്പാതയിൽ വാഹനം ഓടിച്ചാൽ 1,000 രൂപ മുതൽ പിഴ; ഡ്രൈവർക്കെതിരെ കേസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട്∙ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണു നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ, ഗുരുതര നിയമ ലംഘനമാണു നടപ്പാതയിൽ വാഹനം ഓടിക്കുന്നതും നടപ്പാതയിൽ മാർഗ തടസ്സം സൃഷ്ടിച്ചു വാഹനം നിർത്തിയിട്ടു പോകുന്നതും. നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 മുതൽ 3,000 രൂപ വരെയോ അതിൽ കൂടുതലോ പിഴ വരും. ഡ്രൈവർക്കെതിരെയാണു കേസെടുക്കുക. യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പു ചുമത്തിയാണു നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മോട്ടർ വാഹന വിഭാഗത്തിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച് സ്ഥാപനത്തിൽ 7 ദിവസത്തെ കറക്‌ഷൻ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നടപ്പാതയിലോ മാർക്ക് ചെയ്ത ഭാഗത്തോ വാഹനം നിർത്തിപ്പോയാൽ വാഹന ഉടമയ്ക്കെതിരെയാണു കേസ്. 250 രൂപ മുതൽ 1,000 രൂപ വരെയാണ് പിഴ. സഞ്ചാര സ്വാതന്ത്ര്യത്തിനു തടസ്സം നിൽക്കുക എന്നീ വകുപ്പിലാണു നടപടി. രണ്ടു നിയമ ലംഘനങ്ങളിലും പിഴ അടക്കേണ്ടതും പിഴ ചുമത്തുന്നതും കോടതി നടപടികളിലൂടെയാണ്. നിയമലംഘനങ്ങൾക്കെതിരെ പൊലീസും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും നടപടിയെടുത്താൽ വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ പിഴ മോട്ടർ വാഹന ഓഫിസിൽ അടയ്ക്കാനുള്ള സൗകര്യം ഇല്ല.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *