Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

വിവാഹദിവസം വരന്റെയൊപ്പം മടങ്ങിയ വധുവിനെ മുൻകാമുകൻ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഒഡിഷ: വിവാഹദിവസം ഭർത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം.

വരൻ ബൊലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേൽ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ കുടുംബാംഗങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അനിഷ്ടസംഭവം നടന്നത്. ബദബന്ദയ്ക്ക് സമീപം തർഭ റോഡിലാണ് ആക്രമണം ഉണ്ടായത്.രണ്ട് കൂട്ടാളികൾക്കൊപ്പം എത്തിയ പ്രതി, കാർ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരൻ തർഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയിൽ പറയുന്നത്.തർഭ പോലീസ് സ്റ്റേഷനിലെ ഇൻചാർജ് ഇൻസ്പെക്ടർ അനിത കിഡോ പറയുന്നതനുസരിച്ച്, ‘ഹരിബന്ധു പട്ടേൽ വിവാഹത്തിനായി കൻഡമലിലേക്ക് പോയിരുന്നു. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ മടങ്ങിവരുന്നതിനിടെ, തർഭ റോഡിലെ ബദബന്ദയ്ക്ക് സമീപം മൂന്ന് പേർ ഇവരുടെ വാഹനം തടയുകയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വധുവിനെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നു.’

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. യുവതിയെ കണ്ടെത്താനും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. ഈ സംഭവം പ്രദേശത്ത് വലിയ തോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *