Kerala

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിൻ്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുൻപ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാർ വലിയ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം എത്തുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിൻ്റെ ടീസറിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.