Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാൽ വരുമാനം പങ്കിടണം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഡൽഹി: മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുമാനത്തിന്റെ നിശ്ചിത വിഹിതം മാധ്യമങ്ങൾക്ക് കൈമാറണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരുമാനം പങ്കിടാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്വമേധയാ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇതിന് തയ്യാറാകാത്ത പക്ഷം, മറ്റ് പല രാജ്യങ്ങളും ചെയ്തതുപോലെ ഇന്ത്യയിലും ശക്തമായ നിയമനിർമ്മാണം നടത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങളിലെ സ്വതന്ത്ര വാർത്താ സ്രഷ്ടാക്കൾ, ഇൻഫ്ലുവൻസർമാർ, ഗവേഷകർ എന്നിവർക്കെല്ലാം ഈ വരുമാന വിഹിതത്തിന് അർഹതയുണ്ടായിരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ സൈറ്റുകളിൽ വരുന്ന ഉള്ളടക്കത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിന്തറ്റിക് ഉള്ളടക്കങ്ങളുടെ വ്യാപനത്തെക്കുറിച്ച് മന്ത്രി ആശങ്ക രേഖപ്പെടുത്തി. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ മുഖമോ ശബ്ദമോ ഉപയോഗിച്ച് കൃത്രിമമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ല. പുതിയ കാലത്തെ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ വ്യക്തിഗത സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *