Kerala

വണ്ടർലാ, ഫോഗി മൗണ്ടൻ, നിലമ്പൂർ, വയനാട്: വനിതാദിന ട്രിപ്പുകളുമായി കെഎസ്ആർടിസി

കണ്ണൂർ ∙ വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി ട്രിപ്പുകൾ സംഘടിപ്പിച്ച് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ.

വണ്ടർലാ

മാർച്ച് 7 രാത്രി 9നു കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് മാർച്ച് 8 രാവിലെ കൊച്ചിയിലെ വണ്ടർലായിൽ എത്തും. വനിതകൾക്ക് മാത്രമായിട്ടാണ് അന്നേദിവസം പാർക്ക് അനുവദിക്കുന്നത്. പാർക്കിലെ റൈഡുകൾക്ക് പുറമേ ഡിജെ പാർട്ടിയും ഫോം പാർട്ടിയും ഉണ്ടാകും. കെഎസ്ആർടിസിയിൽ എത്തുന്ന സഞ്ചാരികൾക്ക് അന്നേദിവസം പാർക്കിന്റെ എൻട്രി ഫീസിന്റെ പകുതി തുക മാത്രമേ ഈടാക്കുകയുള്ളൂ.

ഫോഗി മൗണ്ടൻ

മാർച്ച് 8നു രാവിലെ 6നു കണ്ണൂരിൽ നിന്നും പുറപ്പെട്ടു കരിയാത്തുംപാറ, തുഷാരഗിരി വെള്ളച്ചാട്ടം എന്നിവർ സന്ദർശിച്ചു മൂന്നുമണിയോടുകൂടി കക്കാടംപൊയിൽ, ഫോഗി മൗണ്ടൻ അഡ്വഞ്ചർ പാർക്കിൽ എത്തും.

നിലമ്പൂർ

രാവിലെ 5.30 കണ്ണൂരിൽ നിന്നും പുറപ്പെട്ട് തേക്കു മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവ സന്ദർശിച്ച് വൈകിട്ട് മലപ്പുറത്ത് മിനി ഊട്ടി സന്ദർശിച്ചു രാത്രി 12നു കണ്ണൂരിൽ തിരിച്ചെത്തുന്നു.

വയനാട്

രാവിലെ 6നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് ബാണാസുരസാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ചു രാത്രി 10.30ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചത്.

കണ്ണൂർ : 9497007857

പയ്യന്നൂർ : 9495403062

തലശ്ശേരി : 9497879962

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.