Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘നേടാം ഒരു പവൻ’; മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കണ്ണൂർ∙ മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചത്. മന്ത്രി വീണാ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം എന്നാണ് പോസ്റ്ററിൽ പറയുന്നത്.

ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളിൽ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. മറ്റു വിഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല. അതേസമയം, മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞു.

മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, സമീപത്തു പോലും എത്തിയിട്ടില്ലെന്നാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും പറയുന്നത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയുെട ഭാഗമായുണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐസിയുവിൽ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെഎസ്‌യു നേതാക്കൾ പറയുന്നത്.

എന്നാൽ മന്ത്രിയെ കൊല്ലാനുള്ള നീക്കമാണ് നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ജില്ലയിൽ സിപിഎം വ്യാപക പ്രതിഷേധം നടത്തുകയാണ്. നിരവധി കോൺഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിഥിൻരാജ് പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *