Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി കൈമാറിയത്.മാർച്ച് 13-ന് ഉച്ചയോടെയായിരുന്നു സംഭവം. ഉബൈദിനെ പിടികൂടുന്നതിനായി കർണാടക പോലീസ് മാനന്തവാടി പോലീസുമായി ബന്ധപ്പെട്ടു. ഇയാൾ ചാമാടിപ്പൊയിൽ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.പോലീസിനെ കണ്ട ഇയാൾ രക്ഷപ്പെടാൻ സമീപത്തെ പുഴയിലേക്ക് ഇറങ്ങി വെള്ളത്തിൽ നിന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ കരയ്ക്കെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം നിയമനടപടികൾ പൂർത്തിയാക്കി കർണാടക പൊലീസിന് കൈമാറി.മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ റഫീഖ്, എ.എസ്.ഐ ബിജു വർഗീസ്, ഡ്രൈവർ എസ്.സി.പി.ഒ അനിൽ,സിപിഓ അബ്ദുൽ വാജിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *