Kerala

മനോജ് ഏബ്രഹാമിനെ ഡിജിപിയായി പരിഗണിക്കരുത്: ഹൈക്കോടതിയിൽ ഹർജി

സംസ്ഥാന പൊലീസ് മേധാവിയാകാൻ പരിഗണിക്കപ്പടുന്ന പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മനോജ് ഏബ്രഹാമിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ കേരളം കേന്ദ്രത്തിനു ശുപാർശ നൽകിയിട്ടുള്ള ആറു പേരുകാരിൽ ഉൾപ്പെട്ട മനോജ് ഏബ്രഹാമിനെ അതിനായി പരിഗണിക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. മാധ്യമ പ്രവർത്തകനായ എം.ആർ.അജയനാണ് ഹർജിക്കാരൻ. നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറാണ് മനോജ് ഏബ്രഹാം.

നിധിൻ അഗർവാൾ, റാവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നീ 6 പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നു പേരുകൾ കേന്ദ്രം തിരിച്ചയയ്ക്കുന്നിതിൽ നിന്നാകും സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.