Listen live radio

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഗവര്‍ണര്‍ ഇടപെടുന്നു, പ്രതിപക്ഷ നേതാവിന്റെ പരാതി മുഖ്യമന്ത്രിയ്ക്ക് കൈമാറി

after post image
0

- Advertisement -

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുന്നു. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പരാതിയില്‍ ഉചിതമായ പരിഗണന വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് വിവരം. സമഗ്ര അന്വേഷണമാണ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടത്.
ചീഫ് സെക്രട്ടറിയെ വിളിച്ച്‌ വരുത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. തീപിടിത്തം ഉണ്ടായ അന്ന് രാത്രി തന്നെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെ സംഘം ഗവര്‍ണറെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു. അതേസമയം സെക്രട്ടറിയേറ്റിലെ പേപ്പര്‍ ഫയലുകള്‍ എല്ലാം ഇ-ഫയല്‍ ആക്കണമെന്ന് അഡീഷണല്‍ സെക്രട്ടറി നിര്‍േദേശം നല്‍കി. എല്ലാം ഇ-ഫയല്‍ ആണെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ വാദിച്ചിരുന്നത്.
പേപ്പര്‍ ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. പ്രോട്ടോക്കോള്‍ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കല്‍ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകള്‍ ഇപ്പോഴും പേപ്പര്‍ ഫയലുകള്‍ തന്നെയാണ് .എന്നാല്‍ കത്തി നശിച്ചവയില്‍ നിര്‍ണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നായിരുന്നു സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

Leave A Reply

Your email address will not be published.