സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ നിരക്ക് 1,07,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 13380 രൂപയാണ്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഈ മാസം തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 1,26,920 രൂപയായിരുന്നു മാർച്ച് 1 ന് കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്.ഇസ്രയേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ എന്ത് മാറ്റം സംഭവിക്കും എന്നത് പ്രവചനാതീതമായിരിക്കുകയാണ്. മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയോടെ കൂടുകയും ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ സ്വർണവിലയെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.














