Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

ഇനി വഴിയിൽ തടയാതെയുള്ള ടോൾ, അടച്ചില്ലെങ്കിൽ എട്ടിന്റെ പണി; നിയമം പുതുക്കി കേന്ദ്രസർക്കാർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഇന്ത്യയിലെ ദേശീയപാതകളിൽ നിന്നും ടോൾ ബൂത്തുകൾ ഉടൻ അപ്രത്യക്ഷമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിരിക്കുന്നത്. ഇതിനുപകരം റോഡിൽ തടസ്സമുണ്ടാക്കാതെയുള്ള ടോൾ പിരിവാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫ്രീ ഫ്‌ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംവിധാനം പൂർണ തോതിൽ നടപ്പാക്കുന്നതിന് മുന്നോടിയായി ടോൾ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്കെതിരേയുള്ള നടപടിയാണ് പ്രധാനമായും ഇതിലുള്ളത്. ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്ക് ഇ-നോട്ടീസ് നൽകുക, ടോൾ നിരക്കിന്റെ ഇരട്ടി വരെ പിഴ ഈടാക്കുക, വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ചുള്ള കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ എൻഫോഴ്‌മെന്റ് സംവിധാനത്തിൽ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതകളിലെ ടോൾ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിൽ റെക്കോഡ് ചെയ്യപ്പെടുകയും ഫാസ്റ്റാഗിൽ മതിയായ ബാലൻസ് ഇല്ലാത്തത് മൂലമോ, ഫാസ്റ്റാഗിന് ഉണ്ടാകുന്ന കേടുപാടിനെ തുടർന്നോ, സാങ്കേതിക തകരാർ മൂലമോ ടോൾ അടയ്ക്കാതിരുന്നാൽ അൺ പെയ്ഡ് ടോൾ ആയി കണക്കാക്കും. പുതിന ഉടമയ്ക്ക് മെസേജിലൂടെയോ, ഇ-മെയിൽ സന്ദേശത്തിലൂടെയോ, മൊബൈൽ ആപ്പുകളിലൂടെയും അറിയിക്കുകയും ചെയ്യുമെന്നാണ് വിവരം.

വാഹനത്തിന്റെ നമ്പർ, ടോൾ അടയ്ക്കാതെ യാത്ര ചെയ്ത മേഖലയുടെ വിവരങ്ങൾ, ടോളും പിഴയും ഉൾപ്പെടെ അടയ്‌ക്കേണ്ട തുക, യാത്ര ദിവസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും നോട്ടീസ് നൽകുക. എന്നാൽ, ഈ ടോൾ അടയ്ക്കാതെ കുടിശ്ശിക വരുത്തിയാൽ യഥാർഥ ടോൾ തുകയുടെ ഇരട്ടി ഫീസായി നൽകേണ്ടി വരുമെന്നാണ് നിയമത്തിൽ പറയുന്നത്. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ടോൾ അടയ്ക്കുന്നവരിൽ നിന്നും പിഴ ഒഴിവാക്കി യഥാർഥ ടോൾ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും നിയമത്തിൽ പറയുന്നു.ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്‌കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമായിരിക്കും പുതിയ തടസ്സരഹിത ടോൾ സംവിധാനത്തിൽ നടപ്പാക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് നടപ്പിലാക്കുന്നത്. സമയം നഷ്ടം ഇല്ലാതാക്കുന്നതിനും ഗതാഗതക്കുരുക്കുകളും ഒഴിവാക്കാനുമാണ് ഈ സംവിധാനം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *