National

വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ; 273 സീറ്റുകൾ സംവരണം ചെയ്യും

ന്യൂഡൽഹി∙ 2029 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി വനിതാ സംവരണ നിയമത്തിൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി. ഇതിനായി ലോക്സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2011ലെ സെൻസസ് അടിസ്ഥാനപ്പെടുത്തിയാകും സീറ്റ് പുനർനിർണയം. പുതിയ നിർദേശ പ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്നും 816ആയി ഉയർത്തും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നെന്നാണ് റിപ്പോർട്ടുകൾ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.