വിജയവാഡ∙ ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. ഹൈദരാബാദിൽനിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
ലോറിയും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; 14 മരണം
‹ മുൻപത്തെ വാർത്ത (Previous)
രാജ്യത്ത് ഊർജക്ഷാമമില്ല; പ്രവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന; സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ
അടുത്ത വാർത്ത (Next) ›
പ്രായപൂർത്തിയാകാത്ത 30 പെൺകുട്ടികളെ പീഡിപ്പിച്ചു, ഭീഷണി; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ