Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

എന്റെ വോട്ട്, എന്റെ ശബ്ദം: കളക്ടറേറ്റില്‍ കൗതുകമായി വോട്ട് റോബോ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഞാന്‍ നിങ്ങളുടെ സ്വന്തം വോട്ട് റോബോ’….. എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശവുമായി കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളേയും ജീവനക്കാരെയും സ്വീകരിക്കുന്ന വോട്ട് റോബോ കൗതുകമാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സ്വീപ് ടീം കല്‍പറ്റ ഗവ.ഐ. ടി. ഐ യുടെ സഹകരണത്തോടെയാണ് വോട്ട് റോബോയെ രംഗത്തിറക്കിയത്. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വോട്ട് റോബോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ബോധവത്കരണം നല്‍കുകയാണ് വോട്ട് റോബോയുടെ പ്രധാന ലക്ഷ്യം.മൈക്രോ കണ്ട്രോളറും സെന്‍സറും ഘടിപ്പിച്ച വോട്ട് റോബോ അടുത്തെത്തുന്ന ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കുക ചെറിയ കാര്യമല്ലെന്നും രാജ്യത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാവുകയാണെന്നും വോട്ട് റോബോ ഓര്‍മ്മിപ്പിക്കുന്നു. സാങ്കേതികവിദ്യ എങ്ങനെ സാമൂഹിക മാറ്റത്തിനായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് വോട്ട് റോബോ.നിയമസഭാ തെരഞ്ഞെടുപ്പിനായി റോബോട്ടിന് ശബ്ദ സംവിധാനം നല്‍കി നവീകരിച്ചത് കല്‍പ്പറ്റ ഐ ഐ ടി വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള ജില്ലാ സ്വീപ് ടീം അംഗങ്ങള്‍ക്കൊപ്പം കല്‍പറ്റ ഗവ.ഐ. ടി. ഐ പ്രിന്‍സിപ്പള്‍ എസ്. ശ്രീജ, ഇലക്ട്രോണിക്‌സ് വിഭാഗം അധ്യാപകനായ പി. ബിനീഷ്, കെ. എസ് രാഖി, ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് വോട്ട് റോബോ യാഥാര്‍ഥ്യമാക്കിയത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *