Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

യുദ്ധപ്രതിസന്ധി മറികടക്കാൻ ‘ടീം ഇന്ത്യ’ മനോഭാവം വേണം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെത്തുടർന്ന് ആഗോളതലത്തില്‍ ആശങ്ക വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈൻ കൂടിക്കാഴ്ച നടത്തി.ഇന്ത്യയുടെ ഇന്ധന ലഭ്യതയെയും ചരക്ക് വിതരണത്തെയും ഈ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന് അവലോകനം ചെയ്യാനായിരുന്നു വെർച്വല്‍ മീറ്റിംഗ്. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി രാജ്യത്തിന് ദീർഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികളാണ് യോഗം ചർച്ച ചെയ്തത്.ആറ് വർഷം മുമ്പ് രാജ്യം നേരിട്ട കോവിഡ്-19 മഹാമാരിയുടെ കാലത്തെ വെല്ലുവിളികള്‍ പ്രധാനമന്ത്രി യോഗത്തില്‍ ഓർമ്മിപ്പിച്ചു. അന്ന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച്‌ പ്രവർത്തിച്ചതുപോലെ, നിലവിലെ പ്രതിസന്ധി മറികടക്കാനും ഐക്യത്തോടെയുള്ള നീക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണം മുടങ്ങാതിരിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മഹാമാരിയുടെ സമയത്ത് രാജ്യം കാഴ്ചവെച്ച ‘ടീം ഇന്ത്യ’ മനോഭാവം ഇപ്പോള്‍ വീണ്ടും പ്രകടമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2020 മാർച്ചില്‍ രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിമാരുമായി നടത്തിയ ആദ്യ വെർച്വല്‍ മീറ്റിംഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇപ്പോഴത്തെ കൂടിക്കാഴ്ചയും. ആഗോളതലത്തില്‍ ഇന്ധനവിലയിലുണ്ടാകാൻ സാധ്യതയുള്ള വർദ്ധനവും ചരക്ക് നീക്കത്തിലെ തടസ്സങ്ങളും സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ കൈകാര്യം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധസാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും മുൻഗണന നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *