Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പണികൾ ഇനിയും പൂർത്തിയായില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പണികൾ ഇനിയും പൂർത്തിയായില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്വയനാട്: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്.മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ മെയ് ആദ്യവാരത്തോടുകൂടിയോ വീടുകളിലേക്ക് താമസം മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.ഇനിയും വീടുകളിൽ ഏതാനും ചില പ്രവർത്തികൾ മാത്രമാണ് ബാക്കിയുള്ളത്. രാപ്പകൽ വ്യത്യാസമില്ലാതെ ടൗൺഷിപ്പിൽ ദ്രുതഗതിയിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.എന്നാൽ, ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല. മാർച്ച് 26ന് കൊട്ടിഘോഷിച്ചു തറക്കല്ലിട്ടെങ്കിലും ഏറ്റെടുത്ത ഭൂമിയുടെ സൈഡ് മറക്കുന്ന പ്രവർത്തിയാണ് ഇവിടെ ആകെ നടന്നിട്ടുള്ളത്. യുദ്ധ കാലാടിസ്ഥാനത്തിൽ ആറുമാസത്തിനകം ആദ്യഘട്ട വീടുകൾ കൈമാറുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *