Kerala

രാത്രി ചുരിദാർ ധരിച്ച് എത്തി, സോപ്പും ടോർച്ചും ഉൾപ്പെടെ ‘തൂക്കി’: ക്യാമറയുടെ ദിശമാറ്റി, വിരലടയാളവും തുടച്ചു

കട്ടപ്പന ∙ നഗരസഭാ പരിധിയിലെ വാഴവരയിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയത് ചുരിദാറിന്റെ ടോപ്പ് അണിഞ്ഞെത്തിയയാൾ. പണം ഉൾപ്പെടെ ഏകദേശം 80,000 രൂപയുടെ നഷ്ടമായി. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ആശ്രമം ജംക്‌ഷനിൽ ബിജു ചമ്പക്കുളത്തിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായിരുന്നു മോഷണം.വിൽപനയ്ക്കു വച്ചിരുന്ന ടോർച്ചും എമർജൻസി ലൈറ്റും സോപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളും കവർന്നിട്ടുണ്ട്. ബിജുവിന്റെ കടയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. ചില ക്യാമറകൾ പ്രതി ദിശ തിരിച്ചുവയ്ക്കുകയും ചെയ്തിരുന്നു.

ചുരിദാർ ടോപ്പ് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എത്തിയത്. കൈവിരലുകൾ പതിഞ്ഞ സ്ഥലങ്ങളെല്ലാം പ്രതി തുണികൊണ്ട് തുടയ്ക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 25ന് രാത്രി ഒൻപതോടെ കട അടച്ച് വീട്ടിലേക്കു പോയ സ്ഥാപന ഉടമകൾ 26ന് രാവിലെ ഏഴോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.