ന്യൂഡൽഹി∙ പെട്രോൾ പമ്പുകൾ വഴിയും റേഷൻകടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പാചകവാതക ക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം താൽക്കാലികമായി ഇളവു വരുത്തിയിട്ടുള്ളത്.
മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകളിലൂടെയും റേഷൻ കടകളിലൂടെയും മണ്ണെണ്ണ ലഭ്യമാക്കാനാണ് ഉത്തരവ്. ഒരു ജില്ലയിൽ രണ്ട് പെട്രോൾ പമ്പുകളാണ് മണ്ണെണ്ണ വിതരണത്തിന് തിരഞ്ഞെടുക്കപ്പെടുക. 5,000 ലീറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി. രണ്ടു മാസത്തേക്കാണ് ഇളവ് അനുവദിച്ചത്.














