Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മത്സ്യലഭ്യത കുറയുന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ആലപ്പുഴ ∙ വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. തീരക്കടൽ ചൂടുപിടിക്കുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ താരതമ്യേന തണുപ്പുള്ള ആഴക്കടലിലേക്കു പോകുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണു വലിയ കുറവുണ്ടായത്. ഇതോടെ വിപണിയിൽ വിലയും ഉയർന്നു.വേനൽക്കാലത്തു പൊതുവേ മീൻ കുറയാറുണ്ടെങ്കിലും ഇത്തവണ വലിയ തോതിൽ മീൻ കുറഞ്ഞെന്നു കുഫോസ് വൈസ് ചാൻസലർ പ്രഫ. എ.ബിജുകുമാർ പറഞ്ഞു. ചൂട് കൂടുന്നതു തീരക്കടലിനെയാണു വേഗം ബാധിക്കുക. ഇതോടെ മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്കു പോകും. ഇപ്പോൾ ആഴക്കടലിൽ മീൻ പിടിക്കുന്ന ട്രോളർ ബോട്ടുകൾക്ക് അയലയും മത്തിയും ധാരാളമായി കിട്ടുന്നതു തന്നെ ഇതിനു തെളിവാണ്. അല്ലെങ്കിൽ ട്രോളർ ബോട്ടുകൾക്ക് ഇവ തീരെ കുറവേ കിട്ടാറുള്ളൂ.

ചൂട് കൂടുതൽ ഉയർന്നാൽ സ്ഥിതി രൂക്ഷമാകും. ചൂടു കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. ഇതോടെ ഓക്സിജൻ തീരെ കുറവായ മേഖലകൾ (ഓക്സിജൻ മിനിമം സോൺ) രൂപപ്പെടും. അവിടെ നിന്നു മീനുകൾ മറ്റിടങ്ങളിലേക്കു പോകും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മീനുകൾ മാത്രം ഈ ഭാഗത്തേക്കു വരും. കാര്യമായ വേനൽമഴ ലഭിച്ചാലേ ഇതിനൊരു പരിഹാരമാകൂ. ഇല്ലെങ്കിൽ മഴക്കാലത്തുമാത്രമേ മീനുകൾ തിരികെയെത്തൂ. കൂടുതൽ ദിവസം ഉയർന്ന താപനില തുടരുന്നതു ദോഷകരമാണെന്നും പ്രഫ. ബിജുകുമാർ പറഞ്ഞു.താപനില താരതമ്യേന കുറഞ്ഞിരിക്കുമെന്നു കണക്കാക്കി പുലർച്ചെയാണു മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകുന്നത്. പക്ഷേ തീരെക്കുറവ് മീനാണു കിട്ടുന്നതെന്ന് അവർ പറയുന്നു. അതിനൊപ്പം പാചകവാതകക്ഷാമം കൂടി വന്നതു മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *