Wayanad

വോട്ടര്‍മാര്‍ക്കായി ജനാധിപത്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിന് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ബാണാസുര സാഗറില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ തീമാറ്റിക് നൃത്തം ശ്രദ്ധേയമായി. വോട്ടിങ് ബോധവത്ക്കരണവും ചൂടുകാല ആരോഗ്യ മുന്‍കരുതലുകളും പനമരം സ്‌കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ത്ഥികള്‍ നൃത്തിലൂടെ അവതരിപ്പിച്ചു. വോട്ട് പ്രചാരണത്തിന്റെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ വോട്ട് വേവ് എന്ന പേരില്‍ കയാക്കിംഗ് പരിപാടി നടത്തി.ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, ബാണാസുര ഹൈഡല്‍ ടൂറിസം സെന്റര്‍ സൂപര്‍വൈസര്‍ രൂപേഷ്, കല്‍പ്പറ്റ എല്‍.എ.സി കോ ഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഹാരിസ് നെന്മേനി, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, എന്‍പിഎന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, പനമരം സ്‌കൂള്‍ ഓഫ് നഴ്സിങ് പ്രിന്‍സിപ്പല്‍ എം.ജി സിന്ധു, സ്വീപ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.സ്വീപിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി കല്‍പറ്റയില്‍ സ്വീപ് ക്യാമ്പയിന്‍ നടന്നു. ഓരോ വ്യക്തിയുടെയും വോട്ട് ജനാധിപത്യത്തില്‍ നിര്‍ണായകമാണെന്നും ഉത്തരവാദിത്തത്തോടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന വിവരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പ്രിയാ സേനന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.