Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പിതാവുമായി തർക്കം; നാലു വയസുകാരനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മുംബൈ ∙ പിതാവുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാലു വയസുകാരനായ മകനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്. കുട്ടിയെ മീരാ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിയായ സന്ദീപ് പവാറിനെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ വസായിലുള്ള ഹൗസിങ് സൊസൈറ്റിയിൽ നടന്ന ക്രൂരമായ സംഭവത്തിന്റെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

നാലു വയസുകാരനായ വിഗ്നേഷ് മറ്റു കുട്ടികൾക്കൊപ്പം വഴിവക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കളിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. കുട്ടിയുടെ പിതാവുമായുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ റിക്ഷയിൽ നിന്ന് വിഗ്നേഷിനെ കാലിൽ തൂക്കിയെടുത്ത് റോഡിന്റെ മധ്യത്തിലേക്ക് എത്തിയ സന്ദീപ് പവാർ, തുടർന്ന് കുട്ടിയെ വായുവിലേക്കുയർത്തിയ ശേഷം നിലത്തടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുമായി റോഡിനെതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഓടിയ ഇയാൾ വീണ്ടും കുട്ടിയെ ആക്രമിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *