തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തിനു മുന്നില് പൊലീസുകാരുടെ തമ്മിലടി. കാര് പാര്ക്കിങ്ങിനെ ചൊല്ലിയുള്ള തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്. പൊലീസ് ആസ്ഥാനത്ത് ഗാര്ഡ് ഡ്യൂട്ടി ചെയ്യുന്ന കിരണ് എന്ന പൊലിസുകാരന് മ്യൂസിയം സ്റ്റേഷനിലെ സീനിയര് സിവില് പൊലീസ് ഓഫിസര് വിശാഖിനെ മര്ദിച്ചെന്നാണു പരാതി. കിരണിന്റെ അമ്മയുടെ കാര് മാറ്റിയിടാന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണു റിപ്പോര്ട്ട്. വിശാഖാണ് മ്യൂസിയം സ്റ്റേഷനില് പരാതി നല്കിയത്.
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ
‹ മുൻപത്തെ വാർത്ത (Previous)
പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കി
അടുത്ത വാർത്ത (Next) ›
‘അവർ എനിക്കെതിരെ ഒരുമിച്ചു, ഗൂഢാലോചന നടത്തി; എനിക്കു നീതി വേണം’