National

എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

മുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര വിജിലൻ സെൽ നടത്തിയ പരിശോധനയിലാണ് ഖോജെവാഡി ഷിവർ മേഖലയിലെ വിജനമായ സ്ഥലത്തുനിന്ന് കള്ളക്കടത്ത് സംഘത്തെ പിടികൂടിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് ചെറിയ സിലിണ്ടറുകളിൽ നിറയ്ക്കുമ്പോൾ സംഘത്തെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. 35,220 കിലോ എൽപിജി ഉൾക്കൊള്ളുന്ന രണ്ട് ടാങ്കറുകളും 26 സിലിണ്ടറുകളും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. ഇവയ്ക്ക് 1.26 കോടി വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2,480 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാനാകുന്ന പാചകവാതകമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.