Tuesday, 20 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കെഎസ്ആർടിസിയുടെ ‘വിഷുക്കെണി’; എറണാകുളത്തെത്താൻ 5,000 രൂപ, കുതിച്ചുയർന്ന് വിമാന നിരക്കും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ചെന്നൈ ∙ വിഷുവിന് നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികളെ കെഎസ്ആർടിസി പിഴിയുന്നു. ഏറ്റവും കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിൽ 5000 രൂപയാണു ചാർജ്. തുടർന്നുള്ള ദിവസങ്ങളിലും 2,000ത്തിനു മുകളിലാണു ചാർജ്. പുതുതായി നിരത്തിലിറക്കിയ എസി സ്ലീപ്പർ ബസിലാണ് ഡൈനമിക് പ്രൈസിങ് എന്ന പേരിൽ കൊള്ളനിരക്ക് ഈടാക്കുന്നത്.

രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെടുന്ന ബസിൽ 1,640 രൂപയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. എന്നാൽ വെള്ളിയാഴ്ചത്തെ (10) ചാർജ് 2,456 രൂപയാണ്. 11നും 13നും 2179 രൂപ. യാത്രക്കാർ കുറവുള്ള 12, 14 ദിവസങ്ങളിൽ 1640 രൂപ മാത്രമാണ് ഈടാക്കുന്നത്. ട്രെയിനിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാലും വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനാലും കൂടിയ ചാർജ് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. രാത്രി 8.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെടുന്ന ബസ് ഗുഡുവാഞ്ചേരി, സിംഗപെരുമാൾ കോവിൽ, തിണ്ടിവനം, വില്ലുപുരം, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് വഴിയാണ് സർവീസ്. രാവിലെ 8.30ന് സൗത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തും.

10ന് വൈകിട്ട് 6.30ന് നോൺ എസി സൂപ്പർ ഡീലക്സ് എയർ ബസും സർവീസ് നടത്തുന്നുണ്ടെങ്കിലും പുറപ്പെടുന്ന സമയം കണക്കിലെടുക്കുമ്പോൾ 8.30നുള്ള സ്ലീപ്പർ ബസാണു മിക്കവർക്കും അനുയോജ്യം. 6.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്തെത്തും. 1,261 രൂപയാണു ചാർജ്.∙ കുതിച്ചുയർന്ന് വിമാന നിരക്ക്വിഷുവിന് നാട്ടിലെത്താൻ വിമാന സർവീസുകൾ തിരക്കിയവരുടെ കണ്ണ് തള്ളിച്ചാണു ടിക്കറ്റ് ചാർജ്. തിരുവനന്തപുരത്തേക്ക് 10, 11 തീയതികളിൽ 7,433 രൂപ, 12, 13 തീയതികളിൽ 6,724, 14ന് 7091 രൂപ എന്നിങ്ങനെയാണു ചാർജ്. കൊച്ചിയിലേക്ക് 10ന് 6913, 11ന് 6782, 12ന് 6329. 13നും 14നും 5,130 രൂപയാണെന്നതു നേരിയ ആശ്വാസമാണ്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ചാർജ് ‘അതുക്കും മേലെ’യാണ്. കോഴിക്കോട്ടേക്ക് 10ന് 7174, 11ന് 8208, 12ന് 9396, 13ന് 6782. കണ്ണൂരിലേക്ക് 10ന് 12,000ന് മുകളിലും 12ന് 10,000ന് മുകളിലുമാണ് ചാർജ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *