Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Entertainment

‘മാതാപിതാക്കളെ ധിക്കരിച്ച് അവൾ വന്നു, പ്രണയ വിവാഹം; ഞാൻ ഭാര്യയായി അംഗീകരിച്ചത് 15 വർഷത്തിനു ശേഷം’

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കുടുബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും ഗായകനും ഗാനരചയിതാവുമായ പിയുഷ് മിശ്ര. തന്റെ ആത്മകഥയായ ‘തുമാരി ഓഖത്ത് ക്യാ ഹേ, പിയുഷ്’– എന്ന പുസ്തകത്തിലാണ് വിവാഹജീവിതത്തെ കുറിച്ചുള്ള പിയുഷിന്റെ തുറന്നു പറച്ചിൽ. ഭർത്താവെന്ന നിലയിലേക്കുള്ള തന്റെ വളർച്ച, ഭാര്യ പ്രിയയുമായുള്ള ബന്ധം, പിന്നീട് സ്വയം ഉണ്ടായ മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം പിയുഷ് പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. പുസ്തകവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുൻപ് താൻ നല്ലൊരു ഭർത്താവായിരുന്നില്ലെന്നും പിയുഷ് പറഞ്ഞു.

‘‘ഇന്ന് ഞാൻ നല്ലൊരു ഭർത്താവാണ്. മുൻപ് അങ്ങനെയായിരുന്നില്ല. ഒരു ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നില്ല. വിവാഹം എന്നത് വളരെ വലിയ ഒരു ഉത്തരവാദിത്തമാണ്. ഇരുപതാം വയസ്സിൽ നിങ്ങളൊരു പ്രണയത്തിലകപ്പെട്ടിട്ടുണ്ടെങ്കിൽ അതിലൊരു യുക്തിയും ഉണ്ടായിരിക്കില്ല. പക്ഷേ, ആ യുക്തിയില്ലായ്മ തന്നെയാണ് പ്രണയത്തിന്റെ ഭംഗി. പക്ഷേ, നിങ്ങൾക്കൊപ്പം വളരാൻ തയാറായ ഒരു വ്യക്തിയുമായാണ് 35നു ശേഷം നിങ്ങൾ പ്രണയത്തിലാകുന്നത്. നിങ്ങൾക്കൊപ്പം വളർന്ന ഒരു വ്യക്തിയുമായി പ്രണയത്തെ നിങ്ങൾ പുനർ നിർവചിക്കും. ’’– പിയുഷ് മിശ്ര പറഞ്ഞു.

വിവാഹ ജീവിതവുമായി പൊരുത്തപ്പെടാൻ വർഷങ്ങളെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഞാൻ ഒരു ഭർത്താവാണെന്ന് ബോധ്യപ്പെടാൻ ദീർഘ കാലം എടുത്തു. അവളെ ഭാര്യയായി അംഗീകരിക്കാൻ ഏകദേശം 15 വർഷമെടുത്തു. അത്രയും കാലം അവൾ ഒരു സ്ത്രീ മാത്രമായിരുന്നു. എന്റെ കുട്ടികളെയും എന്നെയും വീടും പരിപാലിക്കുന്ന കേവലം ഒരു സ്ത്രീ. അതിൽ കൂടുതൽ ഒരു ബന്ധവും എനിക്ക് അവളുമായി ഉണ്ടായിരുന്നില്ല. ഞാൻ വരണ്ട ഒരു മനുഷ്യനായിരുന്നു. പ്രിയയോടു മാത്രമായിരുന്നില്ല. ചുറ്റുമുള്ള എല്ലാത്തിനോടും അങ്ങനെയായിരുന്നു. ഒന്നിനോടും എനിക്ക് പ്രത്യേകിച്ചൊരു വികാരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 15 വർഷമായി ഞാൻ വിപാസന പരിശീലിക്കുന്നു. നമ്മളുമായി ഇടപഴകുന്ന വ്യക്തിക്കും കഷ്പ്പാടുണ്ടെന്നും അവർ സഹാനുഭൂതി അർഹിക്കുന്നുണ്ടന്നും എനിക്ക് തോന്നിത്തുടങ്ങി. അതിനു മുൻപ് ഞാനൊരു വിചിത്ര മനുഷ്യനായിരുന്നു. ജോലിയാണ് എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ ഞാൻ പൂർണമായും ഒറ്റപ്പെടുമായിരുന്നു.’’

ഭാര്യ അത്രമാത്രം സ്നേഹിക്കുന്നതിനാലാണ് ഇക്കാലയളവിൽ തന്നെ ഉപേക്ഷിച്ചു പോകാതിരുന്നതെന്നും പിയുഷ് വ്യക്തമാക്കി. ‘‘വീടും വീട്ടുകാരെയും ഉപേക്ഷിച്ചാണ് അവൾ എനിക്കൊപ്പം വന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് എന്നെ വിവാഹം ചെയ്തത്. എനിക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു. എന്തുവന്നാലും നിങ്ങളെ ഉപേക്ഷിക്കില്ല. നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, എനിക്ക് നിങ്ങളെ ഉപേക്ഷിക്കാനാകില്ല–എന്നാണ് അവൾ എന്നോടു പറഞ്ഞത്. അവളുടെ ആത്മസമർപ്പണം കൊണ്ടാണ് അവളിപ്പോഴും എനിക്കൊപ്പം തുടരുന്നത്. ഇപ്പോൾ എനിക്കതു മനസ്സിലാകുന്നു. വിവാഹജീവിതത്തിൽ അതൊരു വലിയ കാര്യമാണ്. ഞാൻ ഭാഗ്യവാനാണ്.’’

‘എന്റെ തെറ്റുകൾ മനസ്സിലായപ്പോള്‍ ഒരു ദിവസം ഞാൻ അവളുടെ അരികിലിരുന്ന് ദീർഘനേരം സംസാരിച്ചു. ആ സമയം ഞങ്ങളിരുവരും കരയുകയായിരുന്നു. മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ ഞങ്ങളിരുവർക്കും തോന്നി. നിങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടാകാം. കുറച്ചു തെറ്റുകൾ ഞാനും ചെയ്തു. ഈ വിഷയം നമുക്ക് ഇവിടെ നിർത്താമെന്ന് അവൾ പറഞ്ഞു. ഞങ്ങൾ രണ്ടു പേരുടെയും ജീവിതം മെച്ചപ്പെടാനുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയത്. ചിലകാര്യങ്ങൾ പരസ്പരം തുറന്നു പറയാനുണ്ടായിരുന്നു. തുടക്കത്തിൽ ഞങ്ങളിരുവർക്കും അതൊരു ഷോക്കായിരുന്നു. ജീവിതം ഒന്നു മെച്ചപ്പെടാൻ അഞ്ചാറു വർഷം എടുത്തു. ഇപ്പോള്‍ പരസ്പരം ഒന്നും മറയ്ക്കാനില്ല. ജീവിതം അൽപം കൂടി മനോഹരമായി.’’– പിയുഷ് മിശ്ര വ്യക്തമാക്കി.1995ലാണ് ആർക്കിടെക്റ്റായ പ്രിയ നാരായണനെ പിയുഷ് മിശ്ര വിവാഹം ചെയ്തത്. ജോഷ്, ജെയ് എന്നിങ്ങനെ രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *