തിരുവനന്തപുരം ∙ മകന് പതിവായി കഞ്ചാവും മദ്യവും നൽകുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പിതാവ് കരിക്കകം പുതുവൽ പുത്തൻവീട്ടിൽ സതീഷ്കുമാറിനെ (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിനു സമീപത്തു വച്ച് കുത്തേറ്റ കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് . വിജിനെ പലവട്ടം സതീഷ്കുമാർ വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിൽ നിരവധി ലഹരി, അടിപിടിക്കേസുകളിൽ പ്രതിയാണ് വിജിൻ.
മകന് കഞ്ചാവു നൽകിയ സുഹൃത്തിനെ കുത്തി; പിതാവ് അറസ്റ്റിൽ
‹ മുൻപത്തെ വാർത്ത (Previous)
വിവാഹഫീസ് ചോദിച്ചു, ബ്രോക്കറുടെ തല അടിച്ചുപൊട്ടിച്ചു; സഹോദരങ്ങൾ പിടിയിൽ
അടുത്ത വാർത്ത (Next) ›
സ്വീപ്: സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ് മത്സരം