സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടറുടെ ടീമും കളക്ടറേറ്റ് ടീമുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്. 44 റണ്ണെടുത്ത് പുറത്താകാതെ നിന്ന സജന മത്സരത്തിലെ ടോപ് സ്കോററായി.എട്ട് ഓവർ മത്സരത്തിൽ മാനന്തവാടി സബ് കളക്ടർ നേതൃത്വം നൽകിയ ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റിന് കളക്ടറേറ്റ് ടീം വിജയിച്ചു. സബ് കളക്ടർ അതുൽ സാഗർ ബോൾ ചെയ്താണ് മത്സരം ഉദ്ഘാടനം ചെയ്തത്. അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന, മാനന്തവാടി തഹസിൽദാർ എൽ പ്രിയ, സ്വീപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സ്വീപ്: സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ് മത്സരം
‹ മുൻപത്തെ വാർത്ത (Previous)
മകന് കഞ്ചാവു നൽകിയ സുഹൃത്തിനെ കുത്തി; പിതാവ് അറസ്റ്റിൽ
അടുത്ത വാർത്ത (Next) ›
കല്യാണവീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്ത് എട്ടംഗ സംഘം; ഒരു മണിക്കൂറിലേറെ കലാപ അന്തരീക്ഷം