Latest

ആര്‍ട്ടെമിസ് II: ഓറിയോണ്‍ പേടകം ചന്ദ്രന് സമീപത്ത്, ദൃശ്യങ്ങള്‍ പങ്കുവെച്ച് മസ്‌ക്

ആധുനികകാലത്തെ ബഹിരാകാശ പര്യവേക്ഷണത്തിലെ നിര്‍ണായകമായ ഒരു അധ്യായം കുറിച്ചിരിക്കുകയാണ് നാസയുടെ ആര്‍ട്ടെമിസ് II ദൗത്യം. ദൗത്യ സംഘാംഗങ്ങളുമായി ഓറിയോണ്‍ ബഹിരാകാശ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ വിഡിയോ പങ്കുവെച്ച് ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തി.

ബഹിരാകാശത്തുനിന്നുള്ള ചന്ദ്രോപരിതലത്തിന്റെ അത്യപൂര്‍വ കാഴ്ച സമ്മാനിക്കുന്നതാണ് വിഡിയോ.ഓറിയോണ്‍ ക്യാപ്‌സ്യൂള്‍ ചന്ദ്രന് സമീപത്തുകൂടി പറന്നുപോകുന്നത് അസാധാരണമായ വ്യക്തതയോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളും മലകളും വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.സംരംഭകനായ മരിയോ നവാഫല്‍ പങ്കുവെച്ച മറ്റൊരു ക്ലിപ്പും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘ചന്ദ്രന്റെ ദൃശ്യങ്ങള്‍ ആര്‍ട്ടെമിസ് കക അയച്ചിരിക്കുന്നു. അത്രയധികം അടുത്തും വ്യക്തതയോടെയും ചന്ദ്രനെ കാണാം. ഓരോ ഗര്‍ത്തവും മലയും പറന്നുപോകുന്നതുപോലെ കാണാം. 50 വര്‍ഷത്തിനുശേഷം ആദ്യമായി മനുഷ്യര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നു. കാഴ്ച തീര്‍ത്തും അവിശ്വസനീയമാണ്.’ – നവാഫല്‍ എഴുതി. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോള്‍ 40 മിനിറ്റ് നീണ്ട ആശയവിനിമയ സംവിധാനങ്ങളിലെ തടസത്തിനുശേഷം പേടകം വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്ന നിര്‍ണായക നിമിഷവും ഈ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.