നെടുമ്പാശേരി ∙ ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് വിശദാന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി ഇയാളുടെ ചെക്ക്–ഇൻ ബാഗ് പരിശോധിച്ചപ്പോഴാണു പാളി രൂപത്തിലാക്കിയ സ്വർണം സൈക്കിളിന്റെ പൈപ്പിനുള്ളിൽ നിന്നു കണ്ടെടുത്തത്. നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന ബേബി സൈക്കിൾ ബോക്സിലാക്കി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് സൈക്കിൾ അഴിച്ചു പരിശോധിക്കുകയായിരുന്നു. കുഴൽ രൂപത്തിലാക്കിയ സ്വർണപ്പാളിക്ക് 17.81 ലക്ഷം രൂപ വിലവരും.
ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: അന്വേഷണം തുടങ്ങി
‹ മുൻപത്തെ വാർത്ത (Previous)
കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ, പെരുമാറ്റച്ചട്ടം ലംഘിച്ചു; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
അടുത്ത വാർത്ത (Next) ›
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാൻ കെ.എസ്.ആര്.ടി.സി ബസ് സൗകര്യം