Kerala

മെഡി.കോളജ് മുൻ പ്രിൻസിപ്പലിന്റെ കാർ കത്തിനശിച്ച നിലയിൽ; മുൻ ജീവനക്കാരൻ തീയിട്ടു?

കോട്ടയം∙ മെഡിക്കൽ കോളജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. വീട്ടിലെ മുൻ ജീവനക്കാരൻ ശ്രീധരനെ (88) ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശ്രീധരൻ കാറിന് തീയിട്ടതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിനു സമീപത്താണ് ജയകുമാറിന്റെ വീട്.

ശ്രീധരനെ ഒരു മാസം മുൻപ് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. രാവിലെ ഏഴരയോടെ കാറിൽ പെട്രോൾ ഒഴിച്ചശേഷം തീയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് ജയകുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരുക്കില്ല. വീടിന്റെ ചില്ലുകൾ തകർന്നു. ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.