Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കുട്ടി മോഷ്ടാവ് വലിച്ചെറിഞ്ഞത് യഥാർഥ സ്വർണമാല; നാലു ദിവസം പറമ്പിൽ കിടന്നു: നിർണായകമായത് സിസിടിവി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട്∙ യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചോടിയ മോഷ്ടാവ് ഇടവഴിയിലെത്തി മാല പരിശോധിച്ച് സ്വർണമല്ലെന്നു കരുതി വലിച്ചെറിഞ്ഞു. യുവതിയുടെ പരാതിയിൽ നടക്കാവ് എസ്ഐ എൻ.ലീല അന്വേഷണം നടത്തി മാല കണ്ടെത്തി. യഥാർഥ സ്വർണം തന്നെയായിരുന്നു അത്. സ്വർണമാല കവർന്ന കുട്ടിക്കള്ളനെ പിടികൂടുകയും ചെയ്തു. വലിച്ചെറിഞ്ഞ സ്വർണമാല 4 ദിവസത്തിനു ശേഷം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് കണ്ടെടുത്തത്. കുട്ടിമോഷ്ടാവിനെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി.കഴിഞ്ഞ 10ന് ഉച്ചയ്ക്ക് 2.40ന് മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് സംഭവം. മലാപ്പറമ്പ് സ്വദേശിയായ യുവതി സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്നു. രാമാനന്ദ ആശ്രമത്തിന്റെ ഇടവഴിയിലെ ഓവുചാലിനു സമീപം എത്തിയപ്പോൾ എതിരെ വന്ന ആൾ മാല തട്ടിയെടുത്തു ഓടുകയായിരുന്നു. അതിനിടെ യുവതി നിലത്തു വീണു. സഹൃത്തു മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകി.

പ്രാഥമിക അന്വേഷണത്തിൽ മോഷ്ടാവ് സ്ഥിരം കുറ്റവാളിയല്ലെന്നു പൊലീസിനു വ്യക്തമായി. 3 ദിവസം പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു നിന്നു 200 മീറ്റർ അകലെയുള്ള സിസിടിവിയിൽ ഒരാൾ ഓടുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് പൊലീസ് റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രദേശത്തെ വാട്സാപ് ഗ്രൂപ്പും അന്വേഷണത്തിന് ഉപയോഗിച്ചു. തുടർന്ന് പ്രതിയെ കുറിച്ചു വിവരം ലഭിച്ചു. പ്രതി പതിനേഴുകാരനാണെന്നു വ്യക്തമായതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു മൊഴിയെടുത്തു.സ്വർണമല്ലെന്നു കരുതി മാല വലിച്ചറിഞ്ഞതാണെന്ന് പ്രതി മൊഴി നൽകി. തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ആദ്യം ഓടയ്ക്കു സമീപത്തു നിന്നു സ്വർണത്താലി കിട്ടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്വകാര്യ വ്യക്തിയുടെ ഗേറ്റിനു സമീപത്തെ റോഡിനോടു ചേർന്ന പറമ്പിൽ നിന്ന് 5 പവന്റെ സ്വർണമാല കണ്ടെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. സ്വർണമാല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(4)യിൽ ഹാജരാക്കി. അന്വേഷണത്തിൽ എസ്ഐ കിരൺ, സിപിഒ പി.കെ.രാഹുൽ, പൊലീസുകാരായ പി.അഭിലാഷ്, കെ.സന്ദീപ്, രജീഷ്, ശോഭിക് എന്നിവർ പങ്കെടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *