Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

മൈസൂരു വിമാനത്താവള റൺവേ വികസനം: അന്തിമ അനുമതിക്കായി ഡിപിആർ കൈമാറി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി പറഞ്ഞു.മന്ദാകാലിയിലെ വിമാനത്താവളത്തിൻ്റെ സമീപപ്രദേശങ്ങളിൽ നിന്ന് 240 ഏക്കറാണ് ഏറ്റെടുക്കുന്നത്. കർണാടക വ്യവസായ വികസന കോർപറേഷനാണ് ഭൂമി ഏറ്റെടുക്കൽ ചുമതല.റൺവേ വികസനം പൂർത്തിയായാൽ എയർബസ്, ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് ഇവിടെ നിന്നു സർവീസ് ആരംഭിക്കാനാകും. നിലവിൽ 72 സീറ്റുകളുള്ള എടിആർ വിമാനങ്ങൾക്ക് മാത്രമാണു മൈസൂരുവിൽ നിന്ന് യാത്രാനുമതിയുള്ളത്.റൺവേ വികസിപ്പിക്കുന്നതിനൊപ്പം രാത്രി സർവീസ് സൗകര്യങ്ങളും ഒരുക്കും. 1,740 മീറ്റർ നീളമുള്ള റൺവേ 2,750 മീറ്ററായി വികസിപ്പിക്കും. ഇൻഡിഗോയുടെ ഹൈദരാബാദ്, ചെന്നൈ സർവീസുകൾ മാത്രമാണു മൈസൂരുവിൽ നിന്നുള്ളത്.കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ കൊച്ചി, ഗോവ, ബെംഗളൂരു, മംഗളൂരു, തിരുപ്പതി, ബെളഗാവി എന്നിവിടങ്ങളിലേക്കു സർവീസുകൾ തുടങ്ങിയെങ്കിലും പിന്നീടു നിലച്ചു.ഇതോടൊപ്പം കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയുടെ (എൻഎച്ച്-766) വിമാനത്താവള റൺവേയോടു ചേർന്നുള്ള 3 കിലോമീറ്റർ ദൂരം തുരങ്ക പാതയായി മാറ്റാനുള്ള വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) ദേശീയപാത വികസന അതോറിറ്റി എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കൈമാറി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *