തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ നിർണായക തീരുമാനമായി. ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ കർശനമാക്കുന്നതിന്റെ ഭാഗമായും വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി പൂരം നടത്താനാണ് ധാരണയായിരിക്കുന്നത്.പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ കുടമാറ്റത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ വലിയ തോതിലുള്ള കുടമാറ്റത്തിന് പകരം പ്രൗഢി കുറച്ച് ചെറിയ രീതിയിൽ മാത്രമായിരിക്കും ഇത്തവണ കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട് ആചാരപരമായ ആഘോഷങ്ങൾ മുടങ്ങാതെ കൊണ്ടുപോകാനാണ് ദേവസ്വങ്ങളും ഭരണകൂടവും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.














