പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ അതിശക്തമായ ചൂട്താങ്ങാനാവാതെ പശുക്കൾ ചാകുന്നതായി പരാതി. ശശിമല, പാടിച്ചിറപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നാല് പശുക്കളാണ് ചത്തത്. തീറ്റയും വെള്ളവുമെടുക്കാതെഅഞ്ചോളം പശുക്കൾ നിലവിൽ അവശനിലയിലുമാണ്.ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിവരുടെ പശുക്കളാണ് ചത്തത്.തടത്തിൽ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കൾ തൊഴുത്തിൽ അവശനിലയിലാണ്.പകൽ സമയത്തെ അസഹനീയമായ ചൂടിനെ തുടർന്ന് പശുക്കൾ കുഴഞ്ഞു വീഴുകയാണെന്ന് കർഷകർപറയുന്നു. അടിയ്ക്കടി ശ്വാസം വലിക്കുന്നതും കടുത്ത ക്ഷീണം നേരിടുന്നതുമാണ് പ്രധാനലക്ഷണങ്ങൾ.ചെറിയമ്പനാട്ട് അപ്പച്ചന്റെ ഫാമിൽ പശുക്കളെ സംരക്ഷിക്കാൻ ഫാനുകളും ഷവറുകളുംസ്ഥാപിച്ചിരുന്നെങ്കിലും അവ പ്രയോജനപ്പെടാതെ പശുക്കൾചാവുകയായിരുന്നു. ശരീരത്തിലെ ജലാംശം വൻതോതിൽ വാർന്ന്പോകുന്നതാണ് പശുക്കൾ ചാവാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതി
‹ മുൻപത്തെ വാർത്ത (Previous)
ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു; കല്പറ്റ ജനറല് ആശുപത്രിയില് ഒന്പത് വയസുകാരിയോടും കുടുംബത്തോടും...
അടുത്ത വാർത്ത (Next) ›
ഔട്ടായതിനു പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്; പുക ഊതിവിടുന്ന ദൃശ്യങ്ങൾ പുറത്ത്,...