Kerala

ഹൈസ്കൂൾ സമയപരിഷ്കരണം അടുത്താഴ്ച മുതൽ

ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍വരും. ടൈംടേബിള്‍ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ എസ്‌എസ്കെ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്രമന്ത്രിയെ കാണുന്നത് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിർദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. കരട് അന്തിമമാക്കുന്നതിന് വിവിധ മേഖലകളിലുള്ളവരുമായി ഈ മാസം 21-ന് ചർച്ച നടത്തും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.