Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സ്വര്‍ണക്കുതിപ്പ് അവസരമാക്കി ജനം, സ്വര്‍ണപ്പണയ വായ്പയില്‍ റെക്കോര്‍ഡ്; 50.4 ശതമാനം കൂടി 18.6 ലക്ഷം കോടിയായി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയുടെ വിലക്കയറ്റം സ്വര്‍ണ വായ്പയിലും പ്രതിഫലിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വര്‍ണപ്പണയ വായ്പയില്‍ 50.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 18.6 ലക്ഷം കോടി രൂപയായാണ് സ്വര്‍ണപ്പണയ വായ്പ ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണപ്പണയ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സന്തോഷം പകരുന്നതാണ് കണക്ക്.

2025ല്‍ സ്വര്‍ണവിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,600 ഡോളര്‍ കടക്കുകയും ആഭ്യന്തര വിപണിയില്‍ വില ഗ്രാമിന് 17,885 രൂപയായി ഉയരുകയും ചെയ്ത കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലാണ് സ്വര്‍ണപ്പണയത്തില്‍ റെക്കോര്‍ഡ് കുതിപ്പ് പ്രകടമായത്. അതിനുശേഷം വില കുറഞ്ഞെങ്കിലും സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചുള്ള വായ്പാ വിപണിയില്‍ ഈ ഇടിവ് പ്രതിഫലിച്ചിട്ടില്ല.

2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയായ ‘എക്‌സ്പീരിയന്‍’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് 7.6 ലക്ഷം കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് ഇക്കാലയളവില്‍ നടന്നത്.മുത്തൂറ്റ്, മണപ്പുറം, ഐഐഎഫ്എല്‍ (IIFL) തുടങ്ങിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് ഈ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഇവരുടെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തിലെ 28 ശതമാനത്തില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഈ രംഗത്ത് മുന്‍പന്തിയിലായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 41 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പേഴ്‌സണല്‍ ലോണുകളെയും ക്രെഡിറ്റ് കാര്‍ഡുകളെയും മറികടന്നാണ് സ്വര്‍ണപ്പണയ വായ്പകള്‍ മുന്നേറിയത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *