National

തകര്‍ന്നുവീണത് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം; മേഖലയിലാകെ കറുത്തപുക

അഹമ്മദാബാദ്: അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യാത്രാവിമാനം തകർന്നുവീണത്ജനവാസമേഖലയിൽ. അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള മേഘാനി നഗറിലാണ് ലണ്ടനിലേക്ക് യാത്രതിരിച്ച എയർഇന്ത്യ വിമാനം തകർന്നുവീണത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തകർന്നുവീണതിന് പിന്നാലെ വിമാനം കത്തിയമർന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് നിരവധി അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ അഗ്നിക്കിരയായെന്നും സൂചനയുണ്ട്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം തകർന്നുവീണത്. എയർഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് അനൗദ്യോഗികവിവരം. അഹമ്മദാബാദിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, ഏഴുമിനിറ്റോളം വൈകി 1.17-നാണ് വിമാനം പുറപ്പെട്ടതെന്നും ‘ഫ്ളൈറ്റ്സ്റ്റാറ്റ്സ്’ വെബ്സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്. ലണ്ടനിൽ പ്രാദേശികസമയം വൈകീട്ട് 6.25-ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. ഒമ്പതുമണിക്കൂറും 22 മിനിറ്റുമായിരുന്നു വിമാനത്തിന്റെ യാത്രാസമയം. അപകടത്തിന്റെ കൂടുതൽവിവരങ്ങൾ ലഭ്യമായിവരുന്നേയുള്ളൂ

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.