Wednesday, 04 November 2026
|
വയനാട് • കേരളം
TRENDING
▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day)
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപറ്റ: കവുങ്ങ് വീണ് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശി ഏഴ് വയസ്സുകാരൻ റെയ്ഡൻ്റെ കുടുംബത്തിന് കൈത്താങ്ങുമായി അൽകരാമ ചാരിറ്റബിൾ ട്രസ്റ്റ്. ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽബർട്ടോ റെയ്ഡൻ ചികിത്സ കഴിഞ്ഞു വരുമ്പോൾ വീട് നിർമ്മിച്ചു നൽകും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത് കരാമ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ കുനിങ്ങാരത്ത് നാസർ ആണ് ഈ വിവരം ഗ്രാമപഞ്ചായത്ത് അധികൃതരെയും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളെയും അറിയിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളമുണ്ട ക്ഷീരോൽപ്പാദക സഹകരണ സംഘവും ജനത സ്വാശ്രയ സംഘവും പതിനായിരം രൂപ വീതം ചികിത്സ സഹായ ഫണ്ടിലേക്ക് 1 നൽകി.ക്ഷീരസംഘം പ്രസിഡൻ്റ് സന്തോഷ് കോറോത്ത്, സെക്രട്ടറി നിവേദ് എന്നിവർ ചേർന്ന് തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എം ലതിക , ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സൂപ്പി പള്ളിയാൽ, ടി. നാസർ, പി. ജെ . വിൻസെൻറ് , പി .ടി ജോസ്, വി. ജെ ജോയ്, ആർ. ജെ ജോൺ, പി.സി റെജി, പി. സി ബെന്നി എന്നിവർ പങ്കെടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *