Sunday, 25 October 2026
|
വയനാട് • കേരളം
TRENDING
▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
World

‘ദൈവത്തിന്റെ ക്യാച്ച്’; ലണ്ടനിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച് മലയാളി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ലണ്ടൻ∙ കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. ജസീലിന്റെ കയ്യിലേക്കാണ് കുട്ടി വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീൽ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഭിത്തിയിൽനിന്നും കൈവിട്ട പെൺകുട്ടി ജസീലിന്റെ കയ്യിലേക്കാണ് വീണത്. കുട്ടിക്ക് പരുക്കില്ല.

‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ ഒരു ചാനലിനോട് പ്രതികരിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *