താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ജോസഫ് എന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് താമരശ്ശേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ…














