തിരുവനന്തപുരം∙ പനച്ചമൂട്ടിൽ യുവതിയെ കൊന്നു കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു. പ്രിയംവദയുടെ സുഹൃത്ത് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിനോദിന്‍റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകൾ മുത്തശ്ശിയോട് പറയുകയായിരുന്നു. പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. വെള്ളറട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.