പുല്‍പ്പള്ളി:പുല്‍പ്പള്ളി സംസ്ഥാന പാതയില്‍ അപകടഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റാന്‍ നടപടിയില്ല. പുല്‍പ്പള്ളി ബത്തേരി റോഡില്‍ കളനാടിക്കൊല്ലി എത്തുന്നതിന് മുന്‍മ്പ് ആമീസ് ഹോംസ്റ്റേക്ക് സമീപമാണ് തേക്ക് മരം റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
വിദ്യാര്‍ഥികളും വാഹനങ്ങളും പതിവായി പോകുന്ന പ്രധാന റോഡാണിത്. എത്രയും മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.