Wayanad

ബൈക്കപകടത്തിൽ പരിക്കേറ്റയാള്‍ മരിച്ചു

മാനന്തവാടി: കൈതക്കൽ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വള്ളിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ചു വരുന്ന സ്നേഹഭവൻ രഞ്ജിത്ത് (48) നാണ് മരിച്ചത്. കൈതക്കൽ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്.

ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത് വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറിയുടെ ടയറിനടിയിൽ കുടുങ്ങി അരയ്ക്ക് താഴെ ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രസീതയാണ് ഭാര്യ. മക്കൾ: അമൃത അമൽജിത്ത്, അഭിജിത്ത്. മരുമക്കൾ: ഷിനോജ്. അമയ,

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.