Wayanad

വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. അടി ഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുകയാണ്. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.