Listen live radio

മാനന്തവാടിയിൽ ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകണം ;ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ

after post image
0

- Advertisement -

മെയ് 4 മുതൽ മാനന്തവാടിയിൽ അടഞ്ഞുകിടക്കുന്ന ബാങ്കുകൾക്ക് പരിമിത സമയത്തേക്കെങ്കിലും പ്രവർത്തനാനുമതി നൽകണമെന്ന് ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റി ആവശ്യപെട്ടു. ബാങ്കിൽ പണം അടച്ച് ഉൽപാദകർക്കുള്ള RTGS ചെയ്യാൻ കഴിയാത്തതിനാൽ അവശ്യ സാധനങ്ങൾ പോലും വിതരണത്തിനായി ലഭിക്കുന്നില്ല. അതിനാൽ ദിവസവും പരിമിത സമയത്തേ ക്കെങ്കിലും ബാങ്കിങ്ങ് സേവനം അനുവദിക്കണമെന്ന് ഓൺലൈനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി. ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനു രാരോത്ത്, പേട്രൺ എൻ. എ. ഫൗലാദ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.